ന്യൂഡൽഹി: രാജ്യത്തെ പ്രത്യേക ദുർബല വിഭാഗങ്ങളായ ആദിവാസികൾക്ക് 39 കേന്ദ്ര പദ്ധതികളുടെ ഗുണം കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര ഗവർണമെന്റ് സർവേ നടത്തുന്നു. 48 ലക്ഷത്തോളം വരുന്ന ആദിവാസി വിഭാഗങ്ങളിലാണ് സർവേ നടത്തുന്നത്. സംസ്ഥാന ഗവൺമെൻറുകളുമായി സഹകരിച്ച് 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി നടത്തുന്ന സർവേ ആയിരം ബ്ലോക്കുകളിലാണ് നടക്കുന്നത്.
ഓരോ സ്കീമുകളിലും എത്ര ആദിവാസികൾക്കാണ് ഗുണം കിട്ടിയതെന്നും ഇനി എത്രപേർ ഏതെല്ലാം തരത്തിലുള്ള ആനുകുല്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നു എന്നും മനസിലാക്കാണ് സമഗ്രമായ സർവേ നടത്തുന്നത്.
ഗോത്രവർഗകാര്യ മന്ത്രാലയം 39 കേന്ദ്രപദ്ധതികളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ തൊഴിലുറപ്പ്, വാർധക്യകാല പരിചരണം, അസംഘടിത തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ, പെൻഷൻ, വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായം, എൽ.പി.ജി സിലിണ്ടർ സഹായം തുടങ്ങിയവയാണ് പരിശോധിക്കുന്നത്.
സർവേ നടത്തിയ ശേഷം എല്ലാവർക്കും ഗവൺമെന്റ് ഒരു യൂനിവേഴ്സൽ കാർഡ് നൽകും. ഇതിലൂടെ ഇവർക്ക് ലഭിക്കുന്ന ആനുകുല്യങ്ങൾ രേഖപ്പെടുത്തപ്പെടും.
സർവേ നടത്താനായി ഗോത്രവർഗകാര്യ മന്ത്രാലയം നാഷണൽ ഇ-ഗവേണൻസ് വിഭാഗത്തോട് ആപ്ലിക്കേഷൻ തയ്യാറാക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളോടും സർവേയിൽ പങ്കാളിയാകാൻ ആവശ്യപ്പെടും. സംസ്ഥാനങ്ങൾക്ക് ഇതിനായി എൻ.ജി.ഒകളെ നിയമിക്കാം. വീടുകൾ തോറും എത്തി ഇവർ വിവരങ്ങൾ ചോദിച്ചറിയണം. സ്കീമുകളിലുളള യോഗ്യത, നിലവിലെ അവസ്ഥ ഇവയൊക്കെ വിശദമായി ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.