ന്യൂഡൽഹി: തമിഴ്നാട്ടിൽ രണ്ടാഴചത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉത്തരവിറക്കി. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മെയ് 10 മുതൽ മെയ് 24 വരെയായിരിക്കും ലോക്ഡൗൺ. തിങ്കളാഴ്ച പുലർച്ചെ നാല് മണിക്ക് തുടങ്ങുന്ന ലോക്ഡൗൺ മെയ് 24ന് നാല് മണി വരെ നീളും.
ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതെന്ന് സ്റ്റാലിൻ അറിയിച്ചു. വിവിധ ജില്ലാ കലക്ടർമാർ നൽകിയ റിപ്പോർട്ടിേൻറയും മെഡിക്കൽ രംഗത്തെ വിദഗ്ധരുടേയും അഭിപ്രായം പരിഗണിച്ചാണ് ലോക്ഡൗൺ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിൽ വെള്ളിയാഴ്ച 26,465 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 197 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ എണ്ണം കുറയാതിരുന്നതോടെയാണ് ലോക്ഡൗണിലേക്ക് തമിഴ്നാടും നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.