Representational Image

വിദ്യാർഥികളുടെ പൂണൂൽ ബലമായി അഴിപ്പിച്ചതായി പരാതി, സംഭവം ശിവമോഗയിലെ കോളജിൽ; പ്രതിഷേധിച്ച് ബ്രാഹ്മണ സമൂഹം

ബംഗളൂരു: ശിവമോഗ ആദിചുഞ്ചനഗിരി ഇൻഡിപെൻഡന്‍റ് പി.യു കോളജിലെ രണ്ട് രണ്ടാം പി.യു വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചതായി പരാതി. ബുധനാഴ്ച സി.ഇ.ടി എഴുതാൻ സെന്‍ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാർഥികളുടെ പൂണൂൽ സുരക്ഷാ ജീവനക്കാർ ബലമായി അഴിപ്പിച്ചത്.

പൂണൂൽ ബലമായി സുരക്ഷാ ജീവനക്കാർ ഊരിമാറ്റിയ സംഭവം ബ്രാഹ്മണ സമൂഹത്തിന്റെ രോഷത്തിന് വഴിവെച്ചു. ഡെപ്യൂട്ടി കമീഷണർ ഗുരുദത്ത ഹെഗ്‌ഡെയെ കണ്ട മുൻ എം.എൽ.എ കെ.ബി. പ്രസന്ന കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തിൽ ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ 'ജനിവര' നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. മൂന്ന് വിദ്യാർഥികളിൽ ഒരാൾ എതിർത്തു. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാൻ അദ്ദേഹത്തെ അനുവദിച്ചു. എതിർക്കാത്ത മറ്റുള്ളവരെ അത് നീക്കം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാർ 'ജനിവര' ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത് നിർഭാഗ്യകരമാണ്. സംഭവത്തെ ശക്തമായി അപലപിക്കുകയും ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെടുകയും ചെയ്യുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് പ്രസന്ന കുമാർ പറഞ്ഞു.

സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് പ്രതിനിധി സംഘത്തെ അറിയിച്ച ഡെപ്യൂട്ടി കമീഷണർ, സമാന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് അധികാരികൾക്ക് നിർദേശം നൽകി.

Tags:    
News Summary - Complaint that students Poonal were forcibly removed in Shivamogga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.