ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകൾ രാപ്പകൽ പ്രതിഷേധം നടത്തുന്ന ശാഹീ ൻബാഗിലെ സമര വേദിയിൽ ബുർഖയിട്ട് എത്തിയ സംഘ്പരിവാർ യുവതിയെ പ്രതിഷേധക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ട്വിറ്ററിലും യൂട്യൂബിലും കടുത്ത സംഘ്പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗുൻജ കപൂറാണ് ബുർഖ ധരിച്ച് സമരപ്പന്തലിലെത്തിയത്.
ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർ ഇവരെ ഫോളോ ചെയ്യുന്നുണ്ട്. തന്നെ പിന്തുടരുന്നതിൽ നന്ദി അറിയിച്ച് ഇവർ ട്വീറ്റു ചെയ്യുകയും ചെയ്തിരുന്നു.
കാമറയുമായെത്തിയ യുവതി സമരക്കാരുടെ വിഡിയോ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുന്നതിനിടയിൽ സംശയം തോന്നിയ ചിലർ ഇവരെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായി മറുപടി നൽകിയതിനെ തുടർന്ന് യുവതിയെ െപാലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.