ന്യൂഡൽഹി: ഡൽഹി ഹൈകോടതിയിലെ ജഡ്ജിമാർക്കും ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പഞ്ചനക്ഷത്ര ഹോട്ടലിൽ കോവിഡ് ചികിത്സയൊരുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനം ശക്തമാവുന്നു. ജനം തെരുവിൽ മരിച്ച് വീഴുേമ്പാൾ ജഡ്ജിമാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ ചികിത്സയൊരുക്കുന്നതിനെതിരെ വൻ പ്രതിഷേധമാണ് ട്വിറ്ററുൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
ജനം ആശുപത്രിയിൽ ബെഡും ഓക്സിജനും ലഭിക്കാതെ തെരുവിൽ മരിക്കുേമ്പാൾ ജഡ്ജിമാർക്കായി പഞ്ചനക്ഷത്ര ഹോട്ടലിൽ എന്തിനാണ് 100 മുറിയൊരുക്കിയതെന്നാണ് നെറ്റിസൺ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ജനങ്ങൾക്കായി ഈ സംവിധാനം തുറന്ന് നൽകാത്തതെന്ന ചോദ്യം ഉയർത്തുന്നവരുമുണ്ട്. ജഡ്ജിമാർക്ക് താമസിക്കാനുള്ള ഫൈവ് സ്റ്റാർ ഹോട്ടലിെൻറ ബില്ല് അടക്കാനുള്ള തുക നികുതിയായി നൽകുന്ന സാധാരണ ജനം തെരുവിൽ മരിക്കുേമ്പാഴാണ് ഡൽഹി സർക്കാർ ഇത്തരം നടപടിയുമായി മുന്നോട്ട് പോകുന്നതെന്നാണ് ഉയരുന്ന മറ്റൊരു വിമർശനം. ഡോക്ടർമാർ പോലും ചികിത്സ ലഭിക്കാതെ മരിക്കുേമ്പാൾ ജഡ്ജിമാർക്ക് പ്രത്യേക സൗകര്യം നൽകുന്നതിനെതിരെ വൻ പ്രതിഷേധം ഉയരണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്നവരുണ്ട്.
ജഡ്ജിമാർക്ക് ചികിത്സ നൽകാനായി അശോക ഹോട്ടലാണ് ബുക്ക് ചെയ്തത്. ഇവരുടെ കുടുംബാംഗങ്ങളേയും അശോക ഹോട്ടലിൽ സജ്ജമാക്കുന്ന താൽക്കാലിക കോവിഡ് കെയർ സെൻററിലാവും ചികിത്സിക്കുകയെന്ന് ചാണക്യപുരി സബ്-ഡിവിഷണൽ മജിസ്ട്രേറ്റ് ഗീത ഗ്രോവർ പറഞ്ഞിരുന്നു.
പ്രിമസ് ആശുപത്രിക്കായിരിക്കും പഞ്ചനക്ഷത്ര ഹോട്ടലിലെ കോവിഡ് കെയർ സെൻററിെൻറ നടത്തിപ്പ് ചുമതല. കോവിഡ് കെയർ സെൻററിലുണ്ടാവുന്ന മെഡിക്കൽ മാലിന്യത്തിെൻറ നിർമാർജ്ജനവും ഇവരുടെ ചുമതലയായിരിക്കും. ഹോട്ടലിലെ ജീവനക്കാർക്ക് രോഗികളെ പരിചരിക്കുന്നതിനുള്ള പ്രാഥമിക പരിശീലനവും ആശുപത്രിയാവും നൽകുക. ഹോട്ടലിൽ ജീവനക്കാരുടെ കുറവുണ്ടായാൽ അതും ആശുപത്രി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.