ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ബി.എസ്. യെദിയൂരപ്പ രാജിവെച്ചതിൽ മനംനൊന്ത് ബി.ജെ.പി പ്രവർത്തകൻ ജീവനൊടുക്കി. ചാമരാജ് നഗർ ജില്ലയിലെ ഗുണ്ടൽപേട്ട് ബൊമ്മലപുര സ്വദേശി രാജപ്പ എന്ന രവിയെയാണ് (35) െചാവ്വാഴ്ച രാവിലെ കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബൊമ്മനപുരയിൽ ബേക്കറി നടത്തുകയായിരുന്ന രവി യെദിയൂരപ്പയുടെ കടുത്ത ആരാധകനായിരുന്നു. ബേക്കറി കട നടത്തിവരുന്നതിനൊപ്പം പ്രാദേശിക ബി.ജെ.പി നേതാവായി പ്രവർത്തിച്ചുവരുകയായിരുന്നു. യെദിയൂരപ്പ രാജിവെച്ചത് അറിഞ്ഞതിനുശേഷം രവി കടുത്ത വിഷമത്തിലും നിരാശയിലുമായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജീവനക്കാരെത്തി ബേക്കറി തുറന്നപ്പോഴാണ് കടക്കുള്ളിൽ രവിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രവിയുടെ ആത്മഹത്യ വേദനാജനകമാണെന്നും ഇത്തരം നടപടികളിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങരുതെന്നും ബി.എസ്. യെദിയൂരപ്പ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.