കോയമ്പത്തൂരിൽ വാഹനാപകടം; അഞ്ച്​ പേർ മരിച്ചു

കോയമ്പത്തൂർ: സൂലൂരിന്​ സമീപം കാറും ലോറിയും കൂട്ടിയിടിച്ച്​ പട്ടാമ്പി വല്ലപ്പുഴ സ്വദേശിയടക്കം കാർ യാത്രക്കാരായ അഞ്ചുപേർ മരിച്ചു. കെട്ടിടനിർമാണ കരാറുകാരനും വല്ലപ്പുഴ മലപ്പുറം മുട്ടിയങ്കാട്ടിൽ പരേതനായ മുഹമ്മദ്​കുട്ടി-ആമിന ദമ്പതികളുടെ മകനുമായ മുഹമ്മദ്​ ബഷീർ​ (42), കൊൽക്കത്ത സ്വദേശികളും കെട്ടിടനിർമാണ തൊഴിലാളികളുമായ ഗൗരംഗ, മിഥുൻ, ഹീരുലാൽ, മാലതി മണ്ഡൽ എന്നിവരാണ്​ മരിച്ചത്​.

ശനിയാഴ്​ച പുലർ​ച്ച അഞ്ചിന്​ കൊച്ചി-സേലം എൽ ആൻഡ്​ ടി ബൈപാസ്​ റോഡിൽ സൂലൂർ വെള്ളലൂർ പിരിവിന്​ സമീപം എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. മുഹമ്മദ്​ ബഷീർ​ തൊഴിലാളികളുമായി വിനോദയാ​ത്ര പോകവെയാണ്​ അപകടം.

കാർ പൂർണമായും തകർന്നു​. തലക്ക്​ ഗുരുതര പരിക്കേറ്റ മുഹമ്മദ്​ ബഷീറിനെ സിംഗാനല്ലൂർ മൂത്തൂസ്​ ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. രണ്ടുപേർ സംഭവസ്​ഥലത്തും രണ്ടുപേർ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിലുമാണ്​ മരിച്ചത്​. മൃതദേഹങ്ങൾ പോസ്​റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു. രണ്ട​ുദിവസം മുമ്പാണ്​ സഹോദരൻ അബ്​ദുൽ മജീദി​​െൻറ മാരുതി വാഗൺആർ കാറുമായി മുഹമ്മദ് ​ബഷീർ പുറപ്പെട്ടത്​. തിരുച്ചിയിൽനിന്ന്​ കേരളത്തിലേക്ക്​ വരുകയായിരുന്നു ലോറി.

കേസെടുത്ത സൂലൂർ പൊലീസ്​, ലോറി ഡ്രൈവർ തിരുച്ചി തൊട്ടിയം ശ്രീരാമസമുദ്രം സതീഷ്​കുമാറിനെ (25) അറസ്​റ്റ്​ ചെയ്​തു. മുഹമ്മദ്​ ബഷീറി​​െൻറ ഭാര്യ: റഹിയാനത്ത്​. മക്കൾ: മുബഷിറ, ഹർഷദ്​, മുർഷിദ, റുഫ്​സിദ. മരുമക്കൾ: ആസിഫ്​, മുഹമ്മദ്​ മുസ്​തഫ. സഹോദരങ്ങൾ: മുഹമ്മദ്​ മുസ്​തഫ, അബ്​ദുൽ മജീദ്​, ഹംസ, ആമിനക്കുട്ടി, സുബൈദ.

Tags:    
News Summary - coimbatore car accident; five died -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.