Posted On
date_range Updated On
date_range രാജധാനി എക്സ്പ്രസിൽ വിതരണം ചെയ്ത ഓംലെറ്റിൽ പാറ്റ; ചിത്രങ്ങളുമായി യാത്രക്കാരൻ
മുംബൈ: രാജധാനി എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റ. ഓംലെറ്റിലാണ് പാറ്റയെ കണ്ടെത്തിയത്. സി.എസ്.എം.ടി ഡൽഹി-മുംബൈ രാജധാനി എക്സ്പ്രസിലാണ് സംഭവം. യോഗേഷ് എന്നയാളാണ് പാറ്റയുള്ള ഓംലെറ്റിന്റെ ചിത്രം പങ്കുവെച്ചത്.
തന്റെ രണ്ടര വയസുള്ള മകൾക്കായി ഓംലെറ്റ് ഓർഡർ ചെയ്തപ്പോഴാണ് ദുരനുഭവമുണ്ടായശതന്ന് യോഗേഷ് പറയുന്നു. ഡിസംബർ 16ലെ യാത്രക്കിടെയായിരുന്നു മോശം ഭക്ഷണം ലഭിച്ചത്. ഇതുസംബന്ധിച്ച് യോഗേഷ് പരാതി നൽകിയിട്ടുണ്ട്. = ട്വിറ്ററിൽ റെയിൽവേ മന്ത്രിയേയും ടാഗ് ചെയ്തു.
അതേസമയം, പരാതിയിൽ നടപടിയുണ്ടായോയെന്നത് വ്യക്തമല്ല. പി.എൻ.ആർ നമ്പർ, മൊബൈൽ നമ്പർ എന്നിവ പങ്കുവെക്കാൻ യോഗേഷിനോട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.