കമല മിൽസ്​ തീപിടുത്തം; പബ്​ ഉടമ കീഴടങ്ങി

മുംബൈ: 14 പേരുടെ ദാരുണ മരണത്തിനിരയാക്കിയ മുംബൈ കമല മിൽസ്​ തീപിടുത്തവുമായി ബന്ധപ്പെട്ട്​ മോജോ ബിസ്​ട്രോ പബ്​ ഉടമകളിലൊരാൾ കൂടി പിടിയിൽ. നാഗ്​പൂർ കേന്ദ്രീകരിച്ച്​ ബിസ്നസ്​ നടത്തുന്ന യുഗ്​ തുലിയാണ്​ മുംബൈ പൊലീസിൽ കീഴടങ്ങിയത്​. ഡിസംബർ 29ന്​ തീപിടുത്തമുണ്ടായതിന്​ ശേഷം മുങ്ങിയതായിരുന്നു ഇയാൾ. 

കമലാ മിൽസിൽ ഫയർ സേഫ്​റ്റി നിയമങ്ങൾ ലംഘിച്ചതി​​​​​െൻറ പേരിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. യുഗ്​ തുലിയുടെ പങ്കാളിയായ യുഗ്​ പതക്​ നേരത്തെ പിടിയിലായിരുന്നു. മുൻ ​പൊലീസ്​ കമ്മീഷണറായിരുന്നു ​കെ.കെ പതകി​​​​​െൻറ മകനാണ്​ യുഗ്​ പതക്​. കമല മിൽസിനകത്തുണ്ടായിരുന്ന രണ്ടാമത്തെ പബി​​​​​െൻറ മൂന്ന്​ ഉടമകളെയും ജനുവരി പത്തിന് കസ്​റ്റഡിയിൽ എടുത്തിരുന്നു. ​മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക്​ മുവർക്കുമെതിരെ കേസും ഫയൽ ചെയ്​തു.

കമല മിൽസിലെ റൂഫ്​ ടോപ്പിൽ സ്​ഥിതി ചെയ്യുന്ന മോജോ ബിസ്​ട്രോയിൽ നിന്നാണ്​ തീ പടർന്നത്​​. പബിലെ ഹൂക്കയിലെ ചാർകോളിൽ നിന്നുമുള്ള കനൽ വഴി കർട്ടനിലേക്ക് തീ പടരുകയായിരുന്നു. ​ഫയർ സേഫ്​റ്റിക്കുള്ള യാതൊരു സംവിധാനവും ഇരു റസ്​റ്റോറൻറുകളിലും ഒരുക്കിയിരുന്നില്ല. ഹുക്ക ഉപയോഗിക്കാൻ അനുമതിയുമില്ലായിരുന്നുവെന്നും ഫയർ ഡിപ്പാർട്ട്​മ​​​​െൻറ്​ വ്യക്​തമാക്കി.

  

Tags:    
News Summary - Co-Owner Of Mojo's Bistro Pub Surrenders In Mumbai - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.