എട്ടാമത് ഗോവ നിയമസഭയിലേക്ക് നിയമിതരായ അംഗങ്ങൾ പോർവോറിമിലെ അസംബ്ലി ഹാളിൽ (പിടിഐ പകർത്തിയ ചിത്രം)

ഗോവ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും; ബി.ജെ.പി നിയമസഭാകക്ഷി യോഗം വൈകീട്ട്

പനാജി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഗോവയിൽ ബി.ജെ.പി നാളെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിനായി ബി.ജെ.പി കേന്ദ്ര നേതൃത്വം തിങ്കളാഴ്ച തീരദേശ സംസ്ഥാനമായ ഗോവയിലെത്തും. നിയമസഭാകക്ഷി യോഗം തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് ചേരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തനാവഡെ പറഞ്ഞു.

ഗോവയെ ആര് നയിക്കുമെന്നത് സംബന്ധിച്ച വിവരങ്ങൾ ചർച്ചക്ക് ശേഷം തീരുമാനിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. സത്യപ്രതിജ്ഞ 23നോ 24നോ 25നോ തീയതിയിലായിരിക്കും നടക്കുക. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരം കേന്ദ്ര നേതാക്കൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നിരീക്ഷകരായ നരേന്ദ്ര സിങ് തോമർ, എൽ. മുരുഗൻ, തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ്, അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.ടി രവി എന്നിവർ ഗോവയിലെത്തുമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ അറിയിച്ചു.

ഗോവയിൽ മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച ചർച്ചകൾക്കായി നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, വിശ്വജിത്ത് റാണെ എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിശ്വജിത്ത് റാണെയുടെ പേരും ഉയരുന്നുണ്ട്.

Tags:    
News Summary - CM of Goa will be announced tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.