ഡൽഹിയിൽ ലോക്ഡൗൺ ഏർപെടുത്തില്ലെന്ന് കെജ്രിവാൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനം അടച്ചിടാൻ പദ്ധതികളില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു.

ഡൽഹിയിൽ ശനിയാഴ്ച 20,181പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. 19.60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 513 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 57 പേർക്ക് മാത്രമാണ് ഭേദമായത്.

ഡൽഹിയിൽ രാത്രികാല, വാരാന്ത്യ കർഫ്യൂകൾ നിലവിലുണ്ട്. 'കൂടുതൽ കേസുകൾ ആശങ്കാജനകമാണ്, പക്ഷേ നമ്മൾ ഭയപ്പെടേണ്ടതില്ല. അവസാന തരംഗത്തിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തതിന് ശേഷമാണ് ഞാൻ പറയുന്നത്'-കെജ്രിവാൾ പറഞ്ഞു. ജനുവരി നാലിന് കോവിഡ് ബാധ സ്ഥിരീകരിച്ച കെജ്രിവാൾ താൻ രോഗമുക്തനായതായി അറിയിച്ചു. 

Tags:    
News Summary - CM Arvind Kejriwal says no plan for lockdown in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.