അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം; 15 പേർ മരിച്ചു, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ശ്രീനഗർ: അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. 15 പേർ അപകടത്തിൽ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. 40ഓളം പേരെ കാണാതായിട്ടുണ്ട്.

മേഘവിസ്ഫോടനത്തെ തുടർന്ന് ഗുഹാക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കമുണ്ടായി. ദുരന്തനിവാരണസേനയെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സക്കായി എയർലിഫ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും കശ്മീർ ഐ.ജി വിജയകുമാർ പറഞ്ഞു.

നേരത്തെ മോശം കാലാവസ്ഥ മൂലം അമർനാഥ് തീർഥാടനം നിർത്തിവെച്ചിരുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷവും അമർനാഥ് തീർഥാടനം നടന്നിരുന്നില്ല. ആഗസ്റ്റ് 11ന് രക്ഷാബന്ധൻ ദിനത്തിൽ തീർഥാടനം അവസാനിക്കും.

Tags:    
News Summary - Cloudburst near Amarnath cave, 5 feared dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.