ബറേലി: പ്രാർഥനക്കെത്തുന്ന സ്ത്രീകളെ ശല്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടി പുരോഹിതനെതിരെ കേസ്. യു.പി ബിത്രി ചെയിൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിലെ പുരോഹിതനായ യൂനുസിനെതിരെയാണ് കേസ്. ഭാര്യയെയും മറ്റ് ഏതാനും സ്ത്രീകളെയും പ്രതി ശല്യം ചെയ്തുവെന്ന യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരം യൂനുസിനെതിരെ കേസെടുത്തിട്ടുണ്ട്. ഗ്രാമം വിട്ടുപോകാൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് പുരോഹിതനെ കൂടാതെ മറ്റ് അഞ്ച് പേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.