ഓൺലൈൻ ഗെയിം: പിതാവിന്റെ അക്കൗണ്ടിലെ 14 ലക്ഷം രൂപ നഷ്ടമായി; ആറാം ക്ലാസുകാരൻ ജീവനൊടുക്കി

ലഖ്നോ: പിതാവിന്റെ ബാങ്ക് അക്കൗണ്ടിലെ 14 ലക്ഷം രൂപ ഓൺലൈൻ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയ 13കാരൻ സംഭവം പിതാവ് അറിയുമെന്നായതോടെ തൂങ്ങിമരിച്ചു. ലഖ്നോക്കടുത്ത മോഹൻഗഞ്ചിൽ തിങ്കളാഴ്ചയാണ് സംഭവം.

അക്കൗണ്ടിലെ പണം നഷ്ടപ്പെട്ട കാര്യം ബാങ്കിൽനിന്നറിഞ്ഞ് വീട്ടിലെത്തിയ പിതാവ് വിവരം കുടുംബവുമായി പങ്കുവെച്ചിരുന്നു. ഇതോടെയാണ് താനാണ് പണം നഷ്ടപ്പെടുത്തിയതെന്ന് തിരിച്ചറിയുമെന്ന് ഭയന്ന കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന് രണ്ട് വർഷം മുമ്പ് ഒരു സ്ഥലം വിറ്റ പണമാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.

ഇന്ത്യയിലെ പ്രായപൂർത്തിയാകാത്തവർക്കിടയിൽ ഓൺലൈൻ ഗെയിമിങ് ആസക്തി വർധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക ഈ ദാരുണമായ സംഭവം ഉയർത്തിയിട്ടുണ്ട്. 

Tags:    
News Summary - Online game: 13-year-old commits suicide after losing father's money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.