2002 കലാപം മുസ്ലിം വിരുദ്ധമല്ലെന്ന് ഗുജറാത്തിലെ പ്ളസ് ടു പാഠപുസ്തകം

അഹമ്മദാബാദ്: 2002ലെ മുസ്ലിം വിരുദ്ധ കലാപം എൻ.സി.ാർ.ടിയുടെ പാഠപുസ്തകങ്ങളിൽ ഇനിമുതൽ ഗുജറാത്ത് കലാപം എന്ന പരിലായിരിക്കും അറിയപ്പെടുക. ഗുജറാത്തിലെ പ്ളസ് ടു പാഠപുസ്തകത്തിലാണ് '2002ലെ മുസ്ലിം വിരുദ്ധ കലാപം' എന്നു മാറ്റി 'ഗുജറാത്ത് കലാപം' എന്നാക്കി മാറ്റിയത്. എൻ.സി. ആർ. ടിയുടെ പൊളിറ്റിക്ക്ല ്സയൻസ് പുസ്തകത്തിലെ സ്വതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം എന്ന തലക്കെട്ടിലാണ് പൊടുന്നനെ ഇത്തരത്തിൽ മാറ്റം വരുത്തിയത്.

പാഠഭാഗത്തിലെ ആദ്യ വരികളിൽ നിന്നും മുസ്ലിം എന്ന വാക്കും മാറ്റിയിട്ടുണ്ട്. അതേസമയം, കലാപത്തിന് ബി.ജെ.പി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നീക്കം ചെയ്തിട്ടുമില്ല. 

സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് പാഠപുസ്തകത്തിലെ ഭാഗങ്ങൾ നീക്കുന്ന തീരുമാനമുണ്ടായതെന്നാണ് വിവരം. 
 

Tags:    
News Summary - Class 12 NCERT book on political science drops ‘anti-Muslim’ from 2002 Gujarat riots-INdia news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.