ഡൽഹിയി​ൽ പ്രതിഷേധത്തിനെത്തിയ ‘പാറ്റകൾ’ (getty images)

സി.ജെ.പി പ്രതിഷേധം ചിത്രങ്ങളിലൂടെ

ൽഹിയിലെ ജന്തർ മന്തറിൽ കോക്രോച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധം ശക്തമായി തുടരുന്നു. നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന പ്രതിഷേധക്കാർ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പരീക്ഷാ സംവിധാനത്തിൽ പരിഷ്‌കരണം വേണമെന്നും ആവശ്യപ്പെടുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്ന വിദ്യാർഥികൾ (Reuters)


പാർലമെന്റ് മാർച്ചിനിടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ (EPA/Shutterstock)


മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വാൻ തടയുന്ന യുവതി

സി.ജെ.പിയുടെ പാർലമെന്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷ ശക്തമാക്കി. കൂടുതൽ പൊലീസിനെയും കേന്ദ്രസേനകളെയും വിന്യസിച്ചു. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവുമുണ്ടായി. 






പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിലും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളും സ്തംഭിപ്പിച്ചു


2026 ലെ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി.ജെ.പി ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും  ആയിരക്കണക്കിന് പേർ തെരുവിലിറങ്ങി. 




പാർല​മെന്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. നിരവധി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു 




സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് പേരാണ് ഡൽഹിയിലേക്കെത്തുന്നത്. 




ആശുപത്രിയിൽ തുടരുന്ന വാങ്ചുക് നിരാഹാര സമരം തുടരുകയാണ്. വ്യാഴാഴ്ച അദ്ദേഹത്തിന്റെ നിരാഹാര സമരം 26ാം ദിവസത്തിലേക്ക് കടന്നു.


സി.ജെ.പി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ രംഗത്തെത്തി. 



Tags:    
News Summary - CJP Jantar Mantar Protest Photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.