സിവിൽ ജഡ്​ജി പരീക്ഷയിൽ ക്രമക്കേട്​; പരാതി ജസ്​റ്റിസ്​ സിക്രി പരിശോധിക്കും

ന്യൂഡൽഹി: ഹരിയാനയിൽ സിവിൽ ജഡ്​ജിമാരെ തെരഞ്ഞെടുക്കുന്ന പരീക്ഷയിൽ ക്രമക്കേട്​ നടന്നതായ പരാതി മുൻ സുപ്രീംകോടതി ജഡ്​ജി ജസ്​റ്റിസ്​ എ.കെ. സിക്രി പരിശോധിക്കും. മൊത്തം 1100 പേർ എഴുതിയ സിവിൽ ജഡ്​ജിമാർക്കായുള്ള (ജൂനിയർ ഡിവിഷൻ) മുഖ്യ പരീക്ഷയിൽ ഒമ്പതു​ പേർ മാത്രമാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​.

മൂല്യനിർണയത്തിൽ പിഴവ്​ സംഭവിച്ചതായി പരാതിപ്പെട്ട്​ 92 പരീക്ഷാർഥികൾ നൽകിയ ഹരജിയിലാണ്​ കോടതിയുടെ ഇടപെടൽ. സിക്രി പരി​േശാധിച്ച്​ റിപ്പോർട്ട്​ നൽകുമെന്ന്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ അധ്യക്ഷനായ ബെഞ്ച്​ വ്യക്​തമാക്കി. ഉത്തരക്കടലാസുകൾ ഉടനെ സിക്രിക്ക്​ കൈമാറാൻ പഞ്ചാബ്​, ഹരിയാന ഹൈകോടതിയോട്​ സുപ്രീം കോടതി നിർദേശിച്ചു.​ 107 ഒഴിവുകളിലേക്ക്​ കഴിഞ്ഞ ഡിസംബർ 22ന്​ നടന്ന പ്രാഥമിക പരീക്ഷ എഴുതിയത്​ 14,301 പേരാണ്.

Tags:    
News Summary - Civil judge exam - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.