പൗരത്വം പരിശോധിക്കാൻ അവകാശമുണ്ട്; യു.എസ് കമീഷനെ തള്ളി ഇന്ത്യ

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരവാണെന്ന യു.എസ് ഫെഡറൽ കമീഷന്‍റെ നിലപാടിനെതിരെ കേന്ദ്ര സർക്കാർ. അ​മേ​രി​ക്ക​ൻ ക​മീ​ഷ​​െൻറ നി​ല​പാ​ട്​ അ​നു​ചി​ത​മാ​ണെ​ന്ന്​ ഇ​ന്ത്യ. അ​തി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മ​ല്ല. മൂ​ന്ന്​ അ​യ​ൽ​പ​ക്ക രാ​ജ്യ​ങ്ങ​ളി​ൽ പീ​ഡ​നം നേ​രി​ടു​ക വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക്​ കു​ടി​യേ​റി​യ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക്​ പൗ​ര​ത്വം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണ്​ ബി​ൽ ചെ​യ്യു​ന്ന​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

മ​നു​ഷ്യാ​വ​കാ​ശം മു​ൻ​നി​ർ​ത്തി, നി​ല​വി​ൽ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​ണി​ത്. അ​ത്ത​ര​മൊ​രു ശ്ര​മ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്, വി​മ​ർ​ശി​ക്കു​ക​യ​ല്ല വേ​ണ്ട​ത്.
പൗ​ര​ത്വം നേ​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള എ​ല്ലാ സ​മു​ദാ​യ​ങ്ങ​ൾ​ക്കും നി​ല​വി​ലു​ള്ള സാ​ധ്യ​ത​ക​ൾ​ക്ക്​ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ ഒ​രു​വി​ധ​ത്തി​ലും ത​ട​സ്സ​മാ​കി​ല്ല. ഏ​തു വി​ശ്വാ​സ​ത്തി​ൽ പെ​ട്ട ഇ​ന്ത്യ​ൻ പൗ​ര​​െൻറ​യും പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​ൻ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യോ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​റോ കാ​ര​ണ​മാ​വി​ല്ല. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ന്യാ​യ​മ​ല്ല. അ​മേ​രി​ക്ക​യ​ട​ക്കം ഓ​രോ രാ​ജ്യ​ത്തി​നും പൗ​ര​ന്മാ​രു​ടെ ക​ണ​ക്കെ​ടു​ക്കാ​നും പൗ​ര​ത്വ​ത്തി​ന്​ സാ​ധു​ത ന​ൽ​കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

മുസ്​ലിംകളല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിന് പൗരത്വ നിയമം ഇളവ് ചെയ്യുന്ന ഭേദഗതികൾ ലോക്സഭയിൽ പാസായതിന് പിന്നാലെയാണ് എതിർപ്പുമായി യു.എസ് ഫെഡറൽ കമീഷന്‍ രംഗത്തുവന്നത്. ഇന്ത്യൻ പാർലമെന്‍റിന്‍റെ ഇരുസഭകളും ബിൽ പാസാക്കുകയാണെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷായെയും മറ്റ് പ്രധാന നേതൃത്വത്തെയും ഉപരോധിക്കുന്നത് അമേരിക്കൻ ഭരണകൂടം പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ സർക്കാർ പൗരത്വത്തിന് വേണ്ടി ഒരു മത പരീക്ഷണം സൃഷ്ടിക്കുകയാണ്. അത് ദശലക്ഷക്കണക്കിന് മുസ്‌ലിംകളുടെ പൗരത്വം ഇല്ലാതാക്കുമെന്ന് ഞങ്ങൾ ഭയക്കുന്നു. നിയമത്തിന് മുന്നിൽ എല്ലാ വിശ്വാസികൾക്കും തുല്യത ഉറപ്പു നൽകുന്ന ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വരതയെ തകർക്കുന്നതാണ് ബിൽ. ബിൽ ലോക്സഭ പാസാക്കിയതിൽ വളരെയധികം ആശങ്കയുണ്ടെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യു.എസ് കമീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Citizenship (Amendment) Bill: India Reject USCIRF stand -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.