Posted On
date_range Updated On
date_range തീവണ്ടികളിലും പ്രതിഷേധവുമായി ജാമിഅ, അലിഗഢ് വിദ്യാർഥികൾ
ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ജാമിഅ, അലിഗഢ് വിദ്യാർഥികൾ. ഡൽഹിയിൽ നിന്നും മടങ്ങുന്ന വിദ്യാർഥികൾ തീവണ്ടികളിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം സംഘടിപ്പിച്ചു.
യൂനിവേഴ്സിറ്റികൾ അടച്ചത് മൂലം നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികളാണ് യാത്രയിലുടനീളം പൗരത്വ ഭേദഗതിക്കെതിരെ ബാനറുകൾ ഉയർത്തി പ്രതിഷേധിച്ചത്. അതേസമയം, നാളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുന്ന വിദ്യാർഥികൾക്ക് സ്വീകരണവും നൽകുന്നുണ്ട് . രാവിലെ 4.45നാണ് വിദ്യാർഥികൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.