Posted On
date_range Updated On
date_range പൗരത്വ പ്രക്ഷോഭം: ദരിയഗഞ്ചിൽ 10 പേർ അറസ്റ്റിൽ
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദരിയഗഞ്ചിൽ 10 പേർ അറസ്റ്റിൽ. 40 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇതിൽ എട്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രായപൂർത്തിയാകാത്താവരെ പൊലീസ് ശനിയാഴ്ച രാവിലെയോടെ വിട്ടയക്കാൻ തീരുമാനിച്ചു.
കലാപമുണ്ടാക്കാൻ ശ്രമിക്കുക, പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ഡൽഹിയിൽ കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു. പ്രക്ഷോഭകാരികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.