പൗരത്വ നിയമം വിഭജനം ലക്ഷ്യമിട്ടുള്ളത് -പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ജനങ്ങളെ മതത്തിന്‍റെ പേരിൽ വിഭജിക്കാനുള്ളതാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണ ിയ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

വിവേചനപരവും വിഭജനപരവുമാണ് പൗരത്വ ഭേദഗതി നിയമം. നിയമത്തിന്‍റെ പൈശാചിക ലക്ഷ്യത്തെക്കുറിച്ച് ദേശഭക്തിയും സഹിഷ്ണുതയും മതേതരത്വമുള്ളവരുമായ ഏതൊരാൾക്കും വ്യക്തമാണ്. ഇന്ത്യയെ മതത്തിന്‍റെ പേരിൽ വിഭജിക്കാനാണ് ഈ നിയമം -സോണിയ പറഞ്ഞു.

യുവാക്കളും വിദ്യാർഥികളും ഉൾപ്പടെ ആയിരക്കണക്കിനാളുകളാണ് രാജ്യമെമ്പാടും പ്രതിഷേധ സമരത്തിലുള്ളത്. ചില സംസ്ഥാനങ്ങളിലെ അവസ്ഥ ഭീകരമാണ്. യു.പിയും ഡൽഹിയും പൊലീസ് ഭരണത്തിലായി.

യു.പിയിലും ജാമിഅ മില്ലിയ്യ. ജെ.എൻ.യു, ബനാറസ് സർവകലാശാല, അലഹബാദ് സർവകലാശാല, ഡൽഹി സർവകലാശാല, ഗുജറാത്ത് സർവകലാശാല, ബംഗളൂരു ഐ.ഐ.ടി തുടങ്ങിയ കേന്ദ്രങ്ങളിലും നടന്ന പൊലീസ് അതിക്രമം ഞെട്ടിക്കുന്നതാണ്.

പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും സോണിയ പറഞ്ഞു.

Tags:    
News Summary - Citizenship Act Intends To Divide On Religious Lines": Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.