ബജ്രംഗ്ദൾ

ഹിന്ദുസ്ഥാൻ ബൈബിൾ ഇസ്റ്റിറ്റ്യൂട്ടിന് നേരെ ബജ്രംഗ്ദൾ ആക്രമണം; വാദിയെ പ്രതിയാക്കി രാജസ്ഥാൻ പൊലീസ്

ജയ്പൂർ: മതംമാറ്റനിരോധനനിയമത്തിന്റെ മറവിൽ രാജസ്ഥാനിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് നേരെയുണ്ടാവുന്ന അക്രമസംഭവങ്ങൾ വർധിക്കുന്നു. ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റിറ്റ്യൂട്ടിന് നേരെയുണ്ടായ ആക്രമണമാണ് ഇതിൽ അവസാനത്തേത്. ജയ്പൂരിലെ പ്രതാപ് നഗറിൽ ശനിയാഴ്ച സംഭവമുണ്ടായത്. ക്രിസ്ത്യൻ സ്ഥാപനം മതംമാറ്റം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനത്തിനായി രണ്ട് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയപ്പോഴാണ് ബജ്രംഗ്ദൾ പ്രവർത്തകർ ഇരച്ചെത്തിയത്. അതിഥികളുടെ നേതൃത്വത്തിൽ മതംമാറ്റം ഉൾപ്പടെ നടക്കുന്നുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം.

തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശന​ത്തിനെത്തിയ രണ്ട് ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്തു. ഇവരുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവയെല്ലാം പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബംജ്രംഗ്ദൾ ആക്രമണത്തിൽ പൊലീസ് നടപടിയിലും വലിയ പ്രതിഷേധമാണ് ക്രിസ്ത്യൻ സമൂഹത്തിനിടയിൽ നിന്ന് ഉയർന്ന് വന്നത്.

ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് ​ചെന്നൈയിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയത്. പരിശോധനകൾ നടത്തുന്നതിനിടെ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തത് ശരിയായില്ലെന്ന് ആക്ടിവിസ്റ്റ് സവായ് സിങ് പറഞ്ഞു. ഇക്കാര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർക്കും കടുത്ത പ്രതിഷേധമുണ്ട്.

നേരത്തെ പ്രതാപ് നഗറിൽ പാസ്റ്ററായ ഡാനിയേൽ പ്രാർഥനനടത്തുന്നതിനിടെ ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പൊലീസ് കേസെടുത്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    
News Summary - Christian Institute in Jaipur Targeted by Bajrang Dal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.