മുംബൈ: രാഹുൽ ഗാന്ധിയുടെ ‘കാവൽക്കാരൻ കള്ളനാണെ’ന്ന പരിഹാസത്തിന് എതിരെ നഗരത്തിലെ സെക്യൂരിറ്റി ഗാർഡുകളുടെ അസോസിയേഷൻ പൊലീസിൽ പരാതിനൽകി. പ്രധനമന്ത്രി നരേന്ദ്ര മ ോദിയെയാണ് രാഹുൽ ഗാന്ധി കാവൽക്കാരൻ കള്ളനാണെന്ന് അർഥംവരുന്ന ‘ചൗകിദാർ ചോർഹെ’ എന്ന് വിളിച്ചത്.
എന്നാൽ, ഇൗ പ്രയോഗം കാവൽക്കാരായ തങ്ങളെ അപമാനിക്കുന്നതാണെന്ന് മഹാരാഷ്ട്ര രാജ്യസുരക്ഷ രക്ഷാ യൂനിയൻ പരാതിപ്പെട്ടു. ബാന്ദ്ര-കുർള കോംപ്ലക്സ് പൊലീസിലാണ് പരാതി നൽകിയത്. ദിവസങ്ങൾക്കുമുമ്പ് മുംബൈ എം.എം.ആർ.ഡി.എ മൈതാനത്ത് നടന്ന കോൺഗ്രസ് റാലിയിൽ കാവൽക്കാരൻ കള്ളനാണെന്ന് രാഹുൽ ഗാന്ധി ആക്ഷേപിച്ചതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.