കാവൽക്കാരനെങ്കിൽ മോദിക്ക് തൊപ്പിയും വിസിലും നൽകാം -അക്ബറുദ്ദീൻ ഉവൈസി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനൊപ്പം ‘ചൗ​ക്കി​ദാ​ർ’ എന്ന് ചേർത്തതിനെ വിമർശിച്ച് ആൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ നേതാവ് അക്ബറുദ്ദീൻ ഉവൈസി എം.എൽ.എ. കാവൽക്കാരനാണെങ്കിൽ മോദിക്ക് തൊപ്പിയും വിസില ും നൽകാമെന്ന് അക്ബറുദ്ദീൻ ഉവൈസി പറഞ്ഞു. സഹോദരനും പാർട്ടി അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയുടെ തെരഞ്ഞെടുപ്പ് പ്രച ാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ളവർ ഇപ്പോൾ ‘ചൗ​ക്കി​ദാ​ർ’മാരാണ്. എന്നാൽ, ട്വിറ്ററിൽ മാത്രമാണ് ഇവർ പേരിനൊപ്പം ചൗ​ക്കി​ദാ​ർ എന്ന് ചേർത്തത്. അങ്ങനെയെങ്കിൽ ആധാർ കാർഡിലും വോട്ടർ ഐ.ഡിയിലും പാസ്പോർട്ടിലും പേര് മാറ്റുന്നതാണ് നല്ലത്. ആദ്യം ചായ് വാല, പിന്നെ പക്കോടവാല, പിന്നെ ചൗ​ക്കി​ദാ​ർ, മോദിയെ പിന്തുടരുന്നവരെ ഒാർത്ത് ആശ്ചര്യപ്പെടുന്നു.

ചില സമയത്ത് മോദി ചായ കച്ചവടക്കാരനാണ്, ചിലപ്പോൾ ദരിദ്രൻ, ഇപ്പോൾ കാവൽക്കാരൻ. ചായ കച്ചവടക്കാരനാണെങ്കിൽ മോദിക്ക് കെറ്റിലും ഗ്ലാസും വാങ്ങി തരാമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ കാവൽക്കാരൻ ആയതിനാൽ തൊപ്പിയും വിസിലും നൽകാമെന്നും അക്ബറുദ്ദീൻ ഉവൈസി പറഞ്ഞു.

നേരത്തെ, മോദിയുടെ ​ചൗ​ക്കി​ദാ​ർ, ചായ് വാല പരാമർശങ്ങൾക്കെതിരെ അസദുദ്ദീൻ ഉവൈസി രംഗത്തു വന്നിരുന്നു.

മോദിയുടെ ‘ചൗ​ക്കി​ദാ​ർ’ പരാമർശത്തിനെതിരെ ‘ചൗ​ക്കി​ദാ​ർ ചോ​ർ ഹെ’ (​കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്) എന്ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധിയുടെ പ്രസ്താവന രാജ്യത്ത് വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​നി​ൽ അം​ബാ​നി​ക്ക്​ 30,000 കോ​ടി കൈ​വ​ശ​പ്പെ​ടു​ത്താ​ൻ കൂ​ട്ടു​നി​ന്ന കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണെ​ന്നാണ് രാഹുൽ ആരോപിച്ചത്.

ഇതിനെ പ്രതിരോധിക്കാനാണ് അ​നു​യാ​യി​ക​ളെ ഒ​പ്പം​കൂ​ട്ടി ‘മേം ​ഭീ ചൗ​ക്കി​ദാ​ർ’ (ഞാ​നും കാ​വ​ൽ​ക്കാ​ര​ൻ) മോദി ശ്രമിച്ചത്. ഇതിനായി മോ​ദി തന്‍റെ ട്വി​റ്റ​ർ നാ​മം ‘ചൗ​ക്കി​ദാ​ർ ന​രേ​ന്ദ്ര മോ​ദി’ എ​ന്നു മാ​റ്റി​. നി​ര​വ​ധി മ​ന്ത്രി​മാ​രും പാ​ർ​ട്ടി അ​ണി​ക​ളും ഇ​ങ്ങ​നെ പേ​രി​നൊ​പ്പം ​‘കാ​വ​ൽ​ക്കാ​ര​ൻ’ ചേ​ർ​ത്ത്​ നേ​താ​വി​നൊ​പ്പം അ​ണി​നി​ര​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - Chowkidar: akbaruddin owaisi attack Narendra modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.