കേദാർനാഥിൽ ആറ് യാത്രക്കാരുമായി ഹെലികോപ്ടറിന് എമർജൻസി ലാൻഡിങ് -VIDEO

ഡെറാഡൂൺ: ആറ് യാത്രക്കാരുമായി കേദാർനാഥിൽ ഹെലികോപ്ടറിന് എമർജൻസി ലാൻഡിങ്. സാ​ങ്കേതിക തകരാർ മൂലമാണ് എമർജൻസി ലാൻഡിങ് നടത്തേണ്ടി വന്നത്. ഹെലിപാഡിന് 100 മീറ്റർ അകലെയാണ് ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തിയത്.

കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള ആറ് തീർഥാടകരുമായി പോയ കേസ്ട്രൽ എവിയേഷന്റെ ഹെലികോപ്ടറാണ് എമർജൻസി ലാൻഡിങ് നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സാ​​ങ്കേതിക തകരാർ മൂലമാണ് അടിയന്തര ലാൻഡിങ് വേണ്ടി വന്നതെന്ന് രുദ്രപ്രയാഗ് ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് ഓഫീസർ അറിയിച്ചു.

ഹൈ​ഡ്രോളിക് തകരാറിനെ തുടർന്ന് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഉടൻ തന്നെ സ​മയോചിതമായി ഇടപ്പെട്ട പൈലറ്റ് കൽപേഷ് സമീപത്തുള്ള തുറസ്സായ സ്ഥലത്ത് ഹെലികോപ്ടർ ലാൻഡ് ചെയ്യിക്കുകയായിരുന്നു.


Tags:    
News Summary - Chopper with 6 aboard makes emergency landing in Kedarnath after technical fault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.