​പെൺകുട്ടിയുടെ വെട്ടിനുറുക്കിയ മൃതദേഹം അഴുക്കുചാലിൽ: കാമുകൻ അറസ്​റ്റിൽ

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കിയ നിലയിൽ അഴുക്ക്​ ചാലിൽ കണ്ടെത്തി. ചൊവ്വാഴ്​ച ഡൽഹിയിലെ ബാരാപുള്ള ​െഫ്ലഒാവറിന്​ താഴെയുള്ള അഴുക്കുചാലിലാണ്​ മൃതദേഹം കണ്ടെത്തിയത്​. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പൊലീസ്​ അറസ്​റ്റു ചെയ്​തു.

നിസാമുദ്ദീൻ ഏരിയയിലെ നിയാസ്​ നഗർ സ്വദേശിയായ റിയാസ്​ ഖാൻ എന്ന ഇരുപതുകാരനാണ്​ അറസ്​റ്റിലായത്​. പെൺകുട്ടിക്ക്​ മറ്റൊരാളുമായി ബന്ധമു​ണ്ടായിരുന്നു എന്നതാണ്​ കൊലപാതകത്തിൽ കലാശിച്ചത്​. പെൺകുട്ടിയെ കൃത്യം നടത്താൻ ഉദ്ദേശിച്ച സ്ഥലത്തേക്ക്​ വിളിച്ചു വരുത്തി കുത്തി കൊലപ്പെടുത്തുകയും പിന്നീട്​ മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന്​ പ്രതി മൊഴി നൽകി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന്​ കേസെടുത്തിട്ടുണ്ട്​.

Tags:    
News Summary - Chopped Body Of Girl Found In Bags In Delhi Drain; Boyfriend Arrested- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.