ശാഹീൻബാഗ്​, ജാമിഅ വെടിവെപ്പ്​: ഡൽഹി ഡെപ്യൂട്ടി കമീഷണറെ തെരഞ്ഞെടുപ്പ്​ കമീഷൻ മാറ്റി

ന്യൂഡൽഹി: ശാഹീൻബാഗ്​, ജാമിഅ വെടിവെപ്പ്​ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തെക്കുകിഴക്കൻ ഡൽഹിയുടെ ചുമതലയുള്ള ഡെപ്യ ൂട്ടി പൊലീസ്​ കമീഷണർ ചിന്മയ്​ ബിസ്വാളിലെ തെരഞ്ഞെടുപ്പ്​ കമീഷൻ മാറ്റി. അഡീഷനൽ ഡി.സി.പി കുമാർ ഗണേഷിനാണ്​ പകരം ചുമതല.


പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ശാഹീൻബാഗിലും ജാമിഅ മില്ലിയ്യ സർവകലാശാലയിലുമുണ്ടായ വെടിവെപ്പ്​ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്​ മാറ്റം. ചിന്മയ്​ ബിസ്വാളിനോട്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട്​ ചെയ്യാനും കമീഷൻ നിർദേശിച്ചു.

പുതിയ ഡി.സി.പിയെ നിയമിക്കുന്നതിന്​ മൂന്നുപേരുടെ പട്ടിക അടിയന്തരമായി നൽകാൻ ഡൽഹി പൊലീസ്​ മേധാവിയോട്​ കമീഷൻ നിർദേശിച്ചു. സാഹചര്യം വിലയിരുത്തുന്നതിനായി ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ റൺബീർ സിങ്​ ഞായറാഴ്​ച രാവിലെ ശാഹീൻബാഗ്​ സന്ദർശിച്ചിരുന്നു.

Tags:    
News Summary - chinmay biswal-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.