ചൈനീസ്​ ചാരൻ ഡൽഹിയിൽ അറസ്​​റ്റിൽ

ന്യൂഡൽഹി: ചാരസംഘത്തിലെ കണ്ണിയെന്ന്​ സംശയിക്കുന്ന ചൈനീസ്​ പൗരനെ ഡൽഹിയിൽ നിന്ന്​ അറസ്​റ്റ്​ ചെയ്​തു. ചാർലി പെങ്​ (39) എന്നയാളാണ്​ അറസ്​റ്റിലായത്​. സെപ്​റ്റംബർ 13 ന്​ ഡൽഹിയിലെ മഞ്​ജു കാ ടില്ല കോളനിയിൽ നിന്നാണ്​ ഇയാളെ പൊലീസ്​ പിടികൂടിയത്​.

ഇന്ത്യൻ പാസ്​പോർട്ട്​, ആധാർ കാർഡ്​, 3.5 ലക്ഷം രൂപ എന്നിവ ഇയാളിൽ നിന്ന്​ പിടിച്ചെടുത്തിട്ടു​ണ്ടെന്ന്​​ ​െപാലീസ്​ പറഞ്ഞു. ഇന്ത്യൻ രൂപ കൂടാതെ, 2000 യു.എസ്​ ഡോളറും 2000 രൂപ മൂല്യമുള്ള​ തായ്​ കറൻസിയും ഇയാളുടെ പക്കലുണ്ടായിരുന്നു.

ഗുഡ്​ഗാവിൽ പെങ്​ താമസിച്ചിരുന്ന വീട്ടിൽ നിന്ന്​ ഇയാൾ​ ചാരനാണെന്ന്​ തെളിയിക്കുന്ന നിരവധി രേഖകളും എസ്​.യു.വിയും പിടിച്ചെടുത്തിട്ടുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. ഗുഡ്​ഗാവിലെ വീട്​ ഒാഫീസായും പ്രവർത്തിക്കുന്നുണ്ട്​. അവിടെ വിദേശ നാണ്യ ബിസിനസ്​ നടത്തുകയാണ്​ ഇയാ​െളന്നും പൊലീസ്​ വ്യക്​തമാക്കി.

പെങ്​ അഞ്ചു വർഷം മുമ്പാണ്​ ഇന്ത്യയിലെത്തിയത്​​. അന്നു മുതൽ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലും ഹിമാചൽ പ്രദേശിലുമായി സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ യുവതിയെ വിവാഹം ചെയ്യുകയും മണിപ്പൂരിൽ നിന്ന്​ പാസ്​ പോർട്ട്​ തരപ്പെടുത്തകയും ​െചയ്​തുവെന്നും പൊലീസ്​ പറയുന്നു.

Tags:    
News Summary - Chinese Man Arrested In Delhi For Running Spy Ring - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.