അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തി

അരുണാചലിലെ സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള നാലാം പട്ടികയുമായി ചൈന; അന്നും ഇന്നും എന്നും അവിഭാജ്യ ഘടകമെന്ന് ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശിനെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നതിനിടെ സ്ഥലങ്ങളുടെ പേരുകൾ മാറ്റിയുള്ള നാലാ​മത്തെ പട്ടിക പുറത്തുവിട്ട് ചൈന. 30 സ്ഥലങ്ങളുടെ പുതിയ പേരുകളാണ് ചൈന പുറത്തുവിട്ടത്. 12 പർവതങ്ങൾ, നാല് നദികൾ, ഒരു തടാകം, ഒരു ചുരം, 11 താമസ സ്ഥലങ്ങൾ, ഒരു ഭൂപ്രദേശം എന്നിവയുടെ പേരുകളാണ് മാറ്റിയത്.

എന്നാൽ, ചൈനയുടെ നടപടി തള്ളിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രതികരിച്ചു. ‘ഇന്ന് ഞാൻ നിങ്ങളുടെ വീടിന്റെ പേര് മാറ്റിയാൽ അത് എന്റേതാകുമോ? അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ സംസ്ഥാനമായിരിക്കും. പേരുകൾ മാറ്റുന്നത്കൊണ്ട് ഒരു ഫലവുമില്ല’ -വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. യഥാർഥ നിയന്ത്രണരേഖയിൽ നമ്മുടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈന ആദ്യമായല്ല ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ ശ്രമിക്കുന്നത്. 2017ൽ ആറ് സ്ഥലങ്ങളുടെ പേരുകൾ മാറ്റി പട്ടിക പുറത്തുവിട്ടിരുന്നു. 2021ൽ 15 പേരുകൾ കൂടി മാറ്റി രണ്ടാമത്തെ പട്ടികയും 2023ൽ 11 പേരുകൾ മാറ്റിയുള്ള മൂന്നാമത്തെ പട്ടികയും പുറത്തുവിട്ടിരുന്നു. 

Tags:    
News Summary - China with fourth list of changed names of places in Arunachal; India says always be an integral part of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.