സംഘർഷ മേഖലകളിൽനിന്ന് ചൈന പിന്മാറണം -ഇന്ത്യ

ബെയ്ജിങ്: അതിർത്തിയിലെ മുഴുവൻ സംഘർഷ മേഖലകളിൽനിന്നും സൈനിക പിന്മാറ്റം സാധ്യമാക്കണമെന്നും 2020 ഏപ്രിലിലെ അവസ്ഥ പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.

അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ നടന്നുവരുന്ന കോർപ്സ് കമാൻഡർതല ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ചർച്ചയിൽ നിർണായക തീരുമാനങ്ങളിലൊന്നും എത്താൻ കഴിഞ്ഞിട്ടില്ലെന്നും അതേസമയം, ഇനിയൊരു സംഘർഷം ഉണ്ടാവാതിരിക്കാനുള്ള നാലിന സമവായത്തിലെത്തിയെന്നും ചൈനീസ് സൈനികവൃത്തങ്ങൾ വ്യാഴാഴ്ച ബെയ്ജിങ്ങിൽ പറഞ്ഞു.

സമവായവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ നേതൃത്വം എത്തുന്ന തീരുമാനങ്ങൾ പാലിക്കും, ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കും, ഭിന്നതകൾ അവധാനപൂർവം കൈകാര്യം ചെയ്യും, പ്രശ്നങ്ങൾ പരിഹരിക്കും വരെ അതിർത്തിയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തും തുടങ്ങിയവയാണ് നാലിന സമവായ തീരുമാനങ്ങളെന്നും ചൈനീസ് വൃത്തങ്ങൾ വ്യക്തമാക്കി. 

Tags:    
News Summary - China should withdraw from conflict zones - India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.