നേപ്പാളിൽ മാതാപിതാക്കളുടെ അക്കൗണ്ടിൽ മക്കൾ പണം നിക്ഷേപിക്കാൻ നിയമം വരുന്നു

കാഠ്​മണ്ഡു: മാതാപിതാക്കളെ മക്കൾ ഉപേക്ഷിക്കുന്ന വാർത്തകൾക്കിടെ, മാതൃകപരമായ നടപടിക്കൊരുങ്ങി നേപ്പാൾ സർക്ക ാർ. ആകെ വരുമാനത്തി​​​െൻറ അഞ്ചു മുതൽ 10 ശതമാനം വരെ തു​ക മക്കൾ വൃദ്ധരായ മാതാപിതാക്കളുടെ ബാങ്ക്​ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നത്​ നിർബന്ധമാക്കുന്ന നിയമമാണ്​ സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്​.

പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവാണ്​ ഇക്കാര്യം അറിയിച്ചത്​. മുതിർന്ന പൗരൻമാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന്​ പുതിയ തീരുമാനം ഉൾപ്പെ​ടുത്തി 2006ലെ നിയമത്തിൽ ഭേദഗതി വരുത്താൻ പാർലമ​​െൻറിൽ ബിൽ അവതരിപ്പിക്കാനാണ്​ നീക്കം.

Tags:    
News Summary - Children To Deposit Money In Parents' Bank Account-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.