ലഖ്നോ: കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചെരുപ്പ് കൊണ്ട് തല്ലിയ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കട്ടിലിൽ കിടന്നിരുന്ന കുട്ടിയെ ഉദ്യോഗസ്ഥയായ പൂനംപാൽ ചെരുപ്പ് കൊണ്ട് തല്ലുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റ് വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പ്രൊബേഷണറി ഓഫീസറോട് ഉത്തരവിട്ടിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം ജില്ലാ മജിസ്‌ട്രേറ്റിന്‍റെ നിർദേശ പ്രകാരമാണ് വനിതാ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത്.
കുട്ടികളെ തല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റിനൊപ്പം ഷെൽട്ടർ ഹോം സന്ദർശിച്ച ശേഷം ജില്ലാ പ്രൊബേഷണറി ഓഫീസർ അജയ് പാൽ പറഞ്ഞു. പറയാനുള്ളതെല്ലാം ഓഫിസറോട് പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് പൂനം പാൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.