മുംബൈ: ഉന്നത ജാതിക്കാരനായ കർഷകന്‍റെ കുളത്തിൽ നീന്തിയതിന് രണ്ട് ദളിത് ബാലന്മാർ മർദ്ദിക്കപ്പെടുന്ന വൈറലായ വീഡിയൊ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമിഷന്‍റെ നോട്ടീസ്. രാഹുലിന് പുറമെ ട്വിറ്ററിനും നോട്ടീസ് അയച്ചിട്ടുണ്ട്.
പീഡനത്തിന് ഇരയാകുന്ന കുഞ്ഞുങ്ങളെ തിരിച്ചറിയും വിധം വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന നിയമം ലംഘിച്ചെന്ന് ആരോപിച്ച് മുംബൈ നിവാസി അമൊൽ ജാദവ് നൽകിയ പരാതിയിലാണ് നോട്ടീസ്. പോക്സൊ, ജുവലൈൻ നിയമങ്ങൾ പ്രകാരം എന്തുകൊണ്ട് കേസെടുത്തു കൂടെന്ന് പത്ത് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടതായി കമിഷൻ അധ്യക്ഷൻ പ്രവിൺ ഗുഗെ പറഞ്ഞു.
എന്നാൽ, രാഹുൽ ഗാന്ധിക്കല്ല; കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിൽ വീഴ്ച്ചവരുത്തിയ മുഖ്യമന്ത്രിക്കാണ് കമിഷൻ നോട്ടീസ് അയക്കണ്ടതെന്ന് മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞജയ് നിരുപം പ്രതികരിച്ചു. പിന്നാക്കകാരായ കുഞ്ഞുങ്ങളുടെ അവസ്ത തുറന്നുകാട്ടുകയാണ് രാഹുൽ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.