ന്യൂഡൽഹി: 40 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണയാളെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ഡൽഹി വസന്തവിഹാർ കേശോപൂർ മാണ്ഡിക്ക് സമീപത്താണ് സംഭവം. ജല ബോർഡിന്‍റെ ട്രീറ്റ്മെന്‍റ് പ്ലാന്‍റിനുള്ളിലെ 40 അടി താഴ്ചയുള്ള കുഴൽകിണറിലാണ് ആൾ വീണത്. അപകടം സംഭവിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. കുഴൽ കിണറിൽ ആരോ വീണെന്ന് വികാസ്പുരി പൊലീസിൽ വിവരം ലഭിക്കുകയായിരുന്നു. ഒരു കുഞ്ഞാണ് കുഴൽകിണറിൽ വീണത് എന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാൽ, അപകടത്തിൽപെട്ടയാൾക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് പിന്നീട് വിവരം ലഭിച്ചു.
പൂട്ടി സീൽ ചെയ്തിരുന്ന കുഴൽ കിണറാണിതെന്നാണ് വിവരം. പിന്നെ എങ്ങിനെ കിണറിലേക്ക് വീണു എന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി അതിഷി മർലേന പറഞ്ഞു.
നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്‍റെയും (എൻ.ഡി.ആർ.എഫ്) ഡൽഹി ഫയർ സർവീസസിന്‍റെയും (ഡി.എഫ്.എസ്) സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.