605 പിന്നാക്ക വിഭാഗ മാധ്യമപ്രവർത്തകർക്ക് ലാപ്ടോപ് ഉൾപ്പെടെ കിറ്റുകൾ നൽകി

മംഗളൂരു: കർണാടകയിൽ വിവിധ ജില്ലകളിൽ നിന്നുള്ള പിന്നാക്ക വിഭാഗത്തിലെ 605 മാധ്യമപ്രവർത്തകർക്ക് ലാപ്ടോപും ക്യാമറയും ഉൾപ്പെടെ തൊഴിൽ ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ സർക്കാർ സൗജന്യമായി നൽകി. വിതരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം വിവര-പൊതുജന സമ്പർക്ക വകുപ്പ് ബംഗളൂരു കണ്ടീരവ സ്റ്റുഡിയോ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിച്ചു.

അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് സാമൂഹിക പരിഷ്കരണത്തിൽ വലിയ പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻമുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡ,പി.ആർ.ഡി ഡയറക്ടർ മഞ്ചുനാഥ് പ്രസാദ്, കമ്മീഷണർ ഡോ.പി.എസ്.ഹർഷ,ജോ.ഡയറക്ടർ ഡി.പി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - Chief Minister Distributes Media Kits To 605 Backward Class Journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.