'ശ്വാസംമുട്ടുന്നു'; ബി.ജെ.പിയിൽ ചേർന്ന് ദിവസങ്ങൾക്കകം കോൺ​ഗ്രസിനെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി ചിന്ദ്വാര മേയർ

ന്യൂഡൽഹി: ബി.ജെ.പിയിലെത്തി ദിവസങ്ങൾക്കകം പാർട്ടിയിൽ നിന്ന് തനിക്ക് ശ്വാസംമുട്ടുന്നുവെന്നും കോൺ​ഗ്രസിനെ വിജയിപ്പിക്കണമെന്നും അഭ്യർത്ഥനയുമായി മധ്യപ്രദേശിലെ ചിന്ദ്വാര മേയർ വിക്രം അഹാകെ. കോൺഗ്രസ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രി കമൽ നാഥിന്റെ മകനുമായ നകുൽ നാഥിന് വോട്ട് ചെയ്യണമെന്നാണ് അഹാകെയുടെ അഭ്യർത്ഥന.

ഇന്ന് ഞാൻ സമ്മർദങ്ങളില്ലാതെ എന്റെ കാഴ്ചപ്പാട് വെളിപ്പെടുത്താൻ പോകുന്നു എന്നായിരുന്നു സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ അഹാകെയുടെ പരാമർശം. അടുത്തിടെ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു. അതിന് പിന്നാലെ വല്ലാതെ വീർപ്പുമുട്ടൽ അനുഭവപ്പെടുന്നു. ചിന്ദ്വാരയെ വികസനത്തിലെത്തിച്ച വ്യക്തിയോട് തെറ്റ് ചെയ്യുന്നതായി തോന്നുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. നകുൽ നാഥ് എപ്പോഴും മണ്ഡലത്തിൻ്റെ പുരോഗതിക്കായി സ്വയം സമർപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലും ജനങ്ങൾക്ക് ചികിത്സ നൽകുന്നതിലും വികസന പ്രവർത്തനങ്ങളിലുമെല്ലാം ഒരുപാട് കാര്യങ്ങളാണ് ചെയ്തത്. ഭാവിയിൽ രാഷ്ട്രീയത്തിനായി തനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചേക്കാം. ഇന്ന് എന്റെ നേതാക്കളായ കമൽ നാഥിനും നകുൽ നാഥിനും വേണ്ടി നിലകൊണ്ടില്ലെങ്കിൽ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. അവർ തനിക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന് വോട്ട് നൽകി വിജയിപ്പിക്കണമെന്നും അഹാകെ പറഞ്ഞു.

നകുൽ നാഥിനെതിരെ ബി.ജെ.പിയുടെ വിവേക് ബണ്ടി സാബു ആണ് മത്സരിക്കുന്നത്. ഏപ്രിൽ ഒന്നിനായിരുന്നു ചിന്ദ്വാര മേയറായ അഹാകെ ബി.ജെ.പിയിൽ ചേരുന്നത്.. 2022ലാണ് അഹാകെ മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. 

Tags:    
News Summary - Chhindwara mayor makes U-turn after joining BJP, urges voters to back Congress’s Nakul Nath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.