മാ​വോ​വാ​ദി വെ​ടി​വെ​പ്പി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കൊ​ല്ല​പ്പെ​ട്ടു

ഛത്തി​സ്ഗ​ഢ്​: മാ​വോ​വാ​ദി​ക​ളു​മാ​യു​ള്ള വെ​ടി​വെ​പ്പി​ൽ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കൊ​ല്ല​പ്പെ​ട്ടു. രാ​ജ്നാ​ന്ത്ഗാ​വ് ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ  കോ​ൺ​സ്​​റ്റ​ബി​ളി​നും പ​രി​ക്കേ​റ്റു. യു​ഗ​ൽ കി​ഷോ​ർ വ​ർ​മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പൊ​ലീ​സ് കോ​ൺ​സ്​​റ്റ​ബി​ൾ ക്രി​ഷ് സാ​ഹു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. 

വ​ന​ത്തി​നു​ള്ളി​ൽ മാ​വോ​വാ​ദി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്ത​വെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മാ​വോ​വാ​ദി​വി​രു​ദ്ധ സേ​ന ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​തോ​ടെ മാ​വോ​വാ​ദി​ക​ൾ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു.  രാ​ജ്നാ​ന്ത്ഗാ​വ് ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മാ​വോ​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യം ശ​ക്ത​മാ​ണ്. മ​ഹാ​രാ​ഷ്​​ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്ഗ​ഢ്​ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന രാ​ജ്നാ​ന്ത്ഗാ​വി​ൽ പു​തി​യ ന​ക്​​സ​ൽ ദ​ളം ആ​രം​ഭി​ക്കാ​ൻ നീ​ക്ക​മു​ണ്ടെ​ന്ന് ഇ​വി​ടെ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത രേ​ഖ​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Tags:    
News Summary - Chhattisgarh: Sub Inspector killed in encounter with Maoists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.