രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്ന ജനുവരി 22ന് ഛത്തീസ്ഗഡിൽ ‘ഡ്രൈ ഡേ’

റായ്പൂർ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്ന ജനുവരി 22ന് ‘ഡ്രൈ ഡേ’ ആചരിക്കാൻ ഛത്തീസ്ഗഡ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയാണ് ഇക്കാര്യം അറിയിച്ചത്.

ഛത്തീസ്ഗഡിലെ ചന്ദ്ഖുരി ശ്രീരാമന്‍റെ മാതാപിതാക്കളുടെ ജന്മസ്ഥലമായത് തങ്ങളുടെ ഭാഗ്യമാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വീടുകളിൽ ദീപം തെളിയിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്ഷേത്ര നഗരത്തിൽ ചടങ്ങിന്‍റെ വൈദിക ചടങ്ങുകൾ ജനുവരി 16ന് ആരംഭിക്കും. വാരണസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത്താണ് ചടങ്ങുകളുടെ പ്രധാന കർമങ്ങൾ നിർവഹിക്കുക.

10,000 മുതൽ 15,000 പേർക്ക് പങ്കെടുക്കാവുന്ന ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ശ്രീറാം ജന്മഭൂമി ട്രസ്റ്റ് അറിയിച്ചു.

Tags:    
News Summary - Chhattisgarh government declares dry day on january 22, on consecration of sree ram lalla at ayodhya temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.