മുഖ്യമന്ത്രിയുടെ ഹെലികോപ്​ടറിൽ ​'പ്രീ വെഡ്ഡിങ് ഫോ​ട്ടോഷൂട്ട്​'; ഒരാൾക്ക്​ സസ്​പെൻഷൻ

റായ്​പുർ: ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രിയുടെ ഹെലികോപ്​ടറിൽ സുഹൃത്തിന്​ പ്രീ വെഡ്ഡിങ്ങ്​ ഫോ​ട്ടോഷൂട്ടിന്​ അനുമതി നൽകിയയാൾക്ക്​ സസ്​പെൻഷൻ. വരന്‍റെയും വധുവിന്‍റെയും ഹെലികോപ്​ടറിൽനിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ്​ നടപടി.

സിവിൽ ഏവിയേഷൻ വകുപ്പിലെ ​ൈ​ഡ്രവറായ യോഗേശ്വർ സായ്​ വരന്‍റെ സുഹൃത്താണ്​. ജനുവരി 20നായിരുന്നു സായ്​യുടെ സമ്മതപ്രകാരം വധൂവരൻമാൻ സംസ്​ഥാന സർക്കാറിന്‍റെ ഹെലികോപ്​ടറായ 'എ.ഡബ്ല്യൂ 109 പവർ എ​ൈലറ്റിൽ' ഫോ​ട്ടോഷൂട്ട്​ നടത്തിയത്​.

സായ്​ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും ആളു​കളെ​ ഔദ്യോഗിക വാഹനത്തിൽ പ്രവേശിപ്പിച്ചുവെന്നും സിവിൽ ഏവിയേഷൻ വകുപ്പ്​ ചൂണ്ടിക്കാട്ടി. അനുമതിയുണ്ടെന്ന്​ സുരക്ഷ ഗാർഡുകളോട്​ വ്യക്തമാക്കിയ ശേഷമാണ്​ ഇരുവരെയും സായ്​ ഹെലികോപ്​ടറിന്​ സമീപം കൂട്ടിക്കൊണ്ടുപോയത്​. ഛത്തീസ്​ഗഡ്​ സിവിൽ ഏവിയേഷൻ വകുപ്പിൽനിന്ന്​ സായ്​യെ നവ റായ്​പുരിലെ ഡയറക്​​ടറേറ്റ്​ ഓഫ്​ ഏവിയേഷനിലേക്ക്​ മാറ്റുകയും ചെയ്​തു. സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു.

സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി ഭൂപേഷ്​ ബാഗൽ രംഗത്തെത്തി. സംസ്​ഥാന സർക്കാറിന്‍റെ ഹെലികോപ്​ടറിൽ പ്രീ വെഡ്ഡിങ്​ ​േഫാ​ട്ടോഷൂട്ട്​ നടത്തിയത്​ ​ശ്രദ്ധയിൽപ്പെട്ടതായും ഇത്തരത്തിൽ വീഴ്ച സംഭവിച്ചത്​ അന്വേഷിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 

Tags:    
News Summary - Chhattisgarh couple gets clicked with state chopper in pre-wedding photoshoot one suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.