റായ്പുർ: ഛത്തിസ്ഗഢിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ടിക്കറ്റ് നൽകിയതിൽ പക്ഷപാതിത്വമുണ്ടെന്ന് ആരോപിച്ച് ചില കോൺഗ്രസ് നേതാക്കളുടെ അനുയായികൾ ഒാഫിസ് തല്ലിത്തകർത്തു. റായ്പുരിലെയും ബിലാസ്പുരിലെയും പാർട്ടി ഒാഫിസുകളാണ് തകർത്തത്. വ്യാഴാഴ്ച വൈകീേട്ടാടെയാണ് സംഭവമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.
റായ്പുർ സിറ്റിയിലെ സൗത്ത് മണ്ഡലത്തിൽ കണ്ണുണ്ടായിരുന്ന ഇജാസ് ധെബാർ എന്ന നേതാവിെൻറ അനുയായികളാണ് ഒാഫിസിലെ കസേരകളും ജനലുകളുമടക്കം തകർത്തത്. ബിലാസ്പുർ മണ്ഡലത്തിൽ അടൽ ശ്രീവാസ്തവക്ക് പകരം ശൈലേഷ് പാണ്ഡെക്ക് സീറ്റ് നൽകിയതിനായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.