ഖനന അഴിമതി: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഡപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

കൽക്കരി ഖനന അഴിമതി കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റിലായി. ചോദ്യം ചെയ്യലുകൾക്കൊടുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് മാസമായി വിവിധ കേന്ദ്ര ഏജൻസികൾ ഡപ്യൂട്ടി സെക്രട്ടറിയെ ചോദ്യം ചെയ്തു വരികയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

കള്ളപ്പണം വെളുപ്പിക്കൽ നിയമം -2002 പ്രകാരമാണ് ഇ.ഡി പരിശോധനയും അറസ്റ്റും നടത്തിയത്. ഛത്തീസ്ഗഡിൽനിന്ന് കൊണ്ടുപോകുന്ന ഓരോ ടൺ കൽക്കരിക്കും 25 രൂപ വീതം അധിക നികുതി അനധികൃതമായി ചുമത്തി പണം തട്ടിയെന്നാണ് കേസ്. കഴിഞ്ഞ ഒക്ടോബറിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ സമീർ ബിഷ്‍ണോയ് അടക്കം മൂന്നുപേരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - Chhattisgarh Chief Minister's Deputy Secretary Arrested By Central Agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.