ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രി ഭൂപേഷ്​ സിങ്​ ബാഗലിന്‍റെ പിതാവ്​ അറസ്റ്റിൽ

ന്യൂഡൽഹി: ബ്രാഹ്​മണരുടെ കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട്​ കേസിൽ ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രി ഭൂപേഷ്​​ സിങ്​ ബാഗലിന്‍റെ പിതാവ്​ അറസ്റ്റിൽ. റായ്​പൂർ പൊലീസാണ് ഭൂപേഷ്​​ സിങ്​ ബാഗലിന്‍റെ പിതാവ്​​ നന്ദ കുമാർ ബാഗലിനെ അറസ്റ്റ്​​ ചെയ്​തത്​. ​അദ്ദേഹത്തെ പിന്നീട് കോടതിയിൽ ഹാജരാക്കി 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബ്രാഹ്​മണ സമൂഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നന്ദകുമാർ ബാഗലിനെതിരെ ഡി.ഡി നഗർ പൊലീസാണ്​ കേസെടുത്തത്​. ബ്രാഹ്​മണർ വിദേശത്ത്​ നിന്നും വന്നതാണെന്നും പരിഷ്​കരണത്തിന്​ അവർ തയാറാകണമെന്നും അല്ലെങ്കിൽ ഗംഗയിൽ നിന്നും വോൾഗയിലേക്ക്​ പോകാമെന്നുമായിരുന്നു നന്ദ കുമാർ ബാഗലിന്‍റെ പരാമർശം.

ആരും നിയമത്തിന്​ മുകളിലല്ലെന്നായിരുന്നു പിതാവിന്‍റെ പരാമർശത്തോടുള്ള ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രിയുടെ മറുപടി. പിതാവിനെ താൻ ബഹുമാനിക്കുന്നു. എന്നാൽ പൊതുക്രമത്തെ തകർക്കുന്ന തെറ്റുകൾ വെച്ചുപൊറുപ്പിക്കാനാവില്ല. ആരും നിയമത്തിന്​ മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Tags:    
News Summary - Chhattisgarh Chief Minister Bhupesh Singh Bagal's father arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.