സുക്മ: ഛത്തിസ്ഗഢിലെ സുക്മ ജില്ലയിൽ യുവതി ഉൾപ്പെടെ 16 നക്സലുകൾ കീഴടങ്ങി. ഇവരിൽ ആറുപേരെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കെർലപെണ്ട ഗ്രാമത്തിൽ നിന്നുള്ള ഒമ്പതുപേർ കീഴടങ്ങിയതോടെ പ്രദേശം നക്സൽ വിമുക്തമായതായി അധികൃതർ അറിയിച്ചു. ഈ ഗ്രാമത്തിൽ ഒരു കോടി രൂപ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. കീഴടങ്ങിയവർക്ക് 50,000 രൂപ വീതം ധനസഹായം നൽകി. ഇവരെ പുനരധിവസിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.