ന്യൂഡൽഹി: പാകിസ്താൻെറ പിടിയിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ശേഷം വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ സുഹൃത്തുക്കളുമായി നടത്തിയ ഹൃദ്യമായ ആദ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സുഹൃത്തുക്കൾ അഭിനന്ദനൊപ്പം ചിരിച്ചുകൊണ്ട് ഫോട്ടോയെടുക്കുകയും രാജ്യത്തിന് ജയാരവം മുഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. എടുക്കുന്ന ചിത്രങ്ങൾ സഹപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കുള്ളതാണെന്ന് അഭിനന്ദൻ പറയുന്നതും ദൃശ്യത്തിലുണ്ട്.
#WATCH Viral video from Jammu & Kashmir: Wing Commander Abhinandan Varthaman interacting with his colleagues in Jammu and Kashmir. pic.twitter.com/rLwC4d1GUA
— ANI (@ANI) May 4, 2019
‘ഈ ചിത്രങ്ങൾ എടുക്കുന്നത് നിങ്ങൾക്ക് വേണ്ടിയുള്ളതല്ല. നിങ്ങളുടെ കുടുംബാംഗങ്ങൾക്കുള്ളതാണ്. എനിക്ക് വേണ്ടി പ്രാർത്ഥിച്ചതിനാണത്. എനിക്ക് അവരെ കാണാൻ സാധിച്ചിട്ടില്ല. നിങ്ങളും നിങ്ങളുടെ വീട്ടുകാരുമടക്കം മുഴുവൻപേരും എനിക്കു വേണ്ടി പ്രാർത്ഥിച്ചു’’- അഭിനന്ദൻ പറഞ്ഞു.
അതിർത്തിയിൽ ആക്രമണത്തിന് മുതിർന്ന പാക് യുദ്ധവിമാനത്തെ തുരത്തുന്നതിനിടെ വിമാനം തകർന്ന് പാക് മണ്ണിൽ ഇറങ്ങേണ്ടി വന്ന അഭിനന്ദൻ പാകിസ്താൻ �4�ൈന്യത്തിൻെറ പിടിയിലായിരുന്നു. സൈന്യത്തിൻെറ ചോദ്യം ചെയ്യലിൽ പതറാതെ മറുപടി നൽകിയ അഭിനന്ദൻെറ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മൂന്ന് ദിവസത്തെ പാക് തടവിൽ നിന്ന് മാർച്ച് ഒന്നിനാണ് അഭിനന്ദൻ മോചിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.