ബംഗളൂരു: ഇ കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ഉടമകൾക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. ബംഗളൂരുവിലുള്ള സി-സ്റ്റോർ കംപനിയുടെ ഉടമയായ നവീൻ കുമാർ നൽകിയ പരാതിയിലാണ് ഇന്ദിരാ നഗർ പൊലീസ് കേസെടത്തത്. കമ്പനി ഫ്ലിപ്കാർട്ടിന് വിറ്റ 12500 ലാപ്ടോപുകളുടെ കുടിശ്ശികയായ 9.96 കോടി രൂപ നൽകിയില്ലെന്നാണ് കേസ്.
കരാർ പ്രകാരം ഫ്ലിപ്കാർട്ടിെൻറ ഷോപ്പിങ് ഉത്സവമായ ബിഗ് ബില്ല്യൺ ഡേ സെയിൽസിെൻറ ഭാഗമായി 2015 ജൂൺ മുതൽ 2016 ജൂൺ വരെ 14000 ത്തോളം ലാപ്ടോപുകൾ നൽകിയതായും, ആയിനത്തിൽ കിട്ടാനുള്ള 9.96 കോടി രൂപ നൽകാതെ ഫ്ലിപ്കാർട്ട് വഞ്ചിച്ചു എന്നുമാണ് പരാതി.
ഫ്ലിപ്കാർട്ട് സ്ഥാപകരായ സചിൻ ബൻസാൽ, ബിന്നി ബൻസാൽ എന്നിവരെയും സെയിൽസ് ഡയരക്ടർ ഹരി, അക്കൗണ്ട്സ് മാേനജർമാരായ സുമിത് ആനന്ദ്, ശരാഖ് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
14000 ലാപ്ടോപുകളിൽ 1482 യൂനിറ്റുകൾ തിരിച്ചയച്ച ഫ്ലിപ്കാർട്ട് ബാക്കി യൂനിറ്റുകളുടെ പണവും, ടിഡിഎസ്, ഷിപ്പിങ് ചാർജ് തുടങ്ങിയവയും നൽകിയില്ലെന്നും, ആവിശ്യപ്പെട്ടപ്പോൾ 3091 യൂനിറ്റുകൾ തിരിച്ചയച്ചതായ തെറ്റായ കണക്കുകൾ പറഞ്ഞെന്നും 9.96 േകാടി രൂപ നൽകാതെ വഞ്ചിച്ചെന്നും ഇന്ദിരാ നഗർ േപാലീസ് തയാറാക്കിയ എഫ്.െഎ.ആറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.