ഛത്തിസ്​ഗഢ്​ നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ മുന്നേറ്റം

റായ്​പുർ: ഛത്തിസ്​ഗഢ്​ നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ മുന്നേറ്റം. 151 നഗരസഭ സ്​ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ ഫലം അറിവായ 2032 വാർഡുകളിൽ 923 എണ്ണത്തിൽ കോൺഗ്രസ്​ ജയിച്ചു. ബി.ജെ.പി 814 വാർഡുകൾ നേടി രണ്ടാമതാണ്​. അജിത്​​ ജോഗിയുടെ ജനത കോൺഗ്രസ്​ 17 എണ്ണം നേടിയപ്പോൾ സ്വതന്ത്രർ 278 വാർഡുകളിൽ ജയം കണ്ടു.

10 മുനിസിപ്പൽ കോർപ​േറഷനുകൾ, 38 മുനിസിപ്പൽ കൗൺസിലുകൾ, 103 നഗര പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​​. ആകെ 2831 വാർഡുകളാണുള്ളത്​.

Tags:    
News Summary - chathisgarh muncipal election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.