സ്കൂട്ടറിന് പിന്നാലെ ​നാല് നായ്ക്കൾ, നിയന്ത്രണംവിട്ട് കാറിലിടിച്ചു; പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

ഭുവനേശ്വര്‍: യുവതി ഓടിച്ച സ്കൂട്ടറിന് പിന്നാലെ നാലുതെരുവുനായ്ക്കകള്‍ കൂട്ടമായി ആക്രമിക്കാന്‍ വന്നതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട കാറിലിടിച്ചു. അപകടത്തിൽ പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.

ഒഡീഷയിലെ ബെര്‍ഹാംപുര്‍ സിറ്റിയിൽ ഗാന്ധി നഗർ സെവൻത് സ്ട്രീറ്റിലാണ് അപകടം. നായ്ക്കള്‍ കൂട്ടമായി ആക്രമിക്കാന്‍ വന്നതോടെ ഭയന്നുവിറച്ച യുവതിക്ക് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡരികിൽ നിര്‍ത്തിയിട്ട കാറിൽ ഇടിച്ച് മറിയുകയുമായിരുന്നു. സ്‌കൂട്ടർ ഓടിച്ച യുവതിക്കും മുന്നിൽ ഇരുന്ന കുട്ടിക്കും പിന്നിലിരുന്ന മറ്റൊരു സ്ത്രീക്കും പരിക്കേറ്റു.

ഇടിയുടെ ആഘാതത്തില്‍മൂവരും റോഡിലേക്ക് തെറിച്ചുവീണു. ഇവർ എഴുന്നേൽക്കാൻ പരിശ്രമിക്കുന്നനതിനിടെ സ്കൂട്ടറിനടിയിൽ യാത്രക്കാർക്കിടയിലായി അകപ്പെട്ട ഒരുനായെയും ദൃശ്യത്തിൽ കാണാം. അപകടത്തിന്റെ ദൃശ്യം വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടിട്ടുണ്ട്.

ശനിയാഴ്ച കർണാടകയിലെ ശിവമൊഗ്ഗയിൽ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിന് സമീപം നവജാത ശിശുവിനെ തെരുവുനായ കടിച്ച് വലിച്ചിഴച്ചിരുന്നു. ആശുപത്രി സുരക്ഷാ ജീവനക്കാർ നായെ ഓടിച്ച് കുഞ്ഞിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

Tags:    
News Summary - Chased by stray dogs, woman rams scooter into car in Odisha. Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.