കാഞ്ചവാല കേസിൽ കുറ്റപത്രം സമർപ്പിച്ചു; ഏഴു പ്രതികളിൽ നാലു പേർക്കെതിരെ കൊലക്കുറ്റം

ന്യൂഡൽഹി: ഡൽഹിയിൽ പുതുവർഷപ്പുലരിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് വീഴ്ത്തി കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഏഴു പ്രതികളിൽ നാലു പേർക്കെതിരെ കൊലക്കുറ്റം ചുമത്തി. 800 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

117 സാക്ഷികളുമുണ്ട്. അമിത് ഖന്ന, കൃഷ്ണ, മിഥുൻ, മനോജ് മിത്തൽ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കേസ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി 13ന് പരിഗണിക്കും. കേസിലെ അഞ്ചു പ്രതികളെ ജനുവരി രണ്ടിനുതന്നെ അറസ്റ്റ് ചെയ്തിരുന്നു.

മറ്റു പ്രതികളായ അഷുതോഷ് ഭരദ്വാജ്, അങ്കുഷ് എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു പ്രതി ദീപക് ഖന്നയുടെ ജാമ്യഹരജി സെഷൻസ് കോടതി തള്ളിയിട്ടുണ്ട്. പുതുവർഷപ്പുലരിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ‍യുവതിയെ കാറിടിച്ചുവീഴ്ത്തുകയും 12 കിലോമീറ്റർ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തിരുന്നു. ഗുരുതര പരിക്കേറ്റ യുവതി പിന്നീട് മരണത്തിന് കീഴടങ്ങി.

Tags:    
News Summary - Chargesheet filed in Kanjhawala case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.