ലഖ്നോ: 2013ലെ മുസഫർനഗർ കലാപത്തിനിടെ മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കേസിൽ മുൻ ബി.ജെ.പി എം.എൽ.എ വിക്രം സെയ്നിക്കും മറ്റ് 26 പേർക്കുമെതിരെ കോടതി കുറ്റം ചുമത്തി. കട്ടൗലിയിൽനിന്ന് രണ്ടു തവണ എം.എൽ.എ ആയിരുന്ന സെയ്നി കലാപമുണ്ടാക്കിയതിനും മറ്റു കുറ്റങ്ങൾക്കും നേരത്തേ അയോഗ്യനാക്കപ്പെട്ടിരുന്നു. രണ്ടു വർഷം ജയിൽ ശിക്ഷയും ലഭിച്ചു. ഇതിനു പിറകെയാണ് ക്രിമിനൽ നിയമം 153 എ പ്രകാരം മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന മറ്റൊരു കേസും ചുമത്തിയത്.
2013 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി നടന്ന വർഗീയ കലാപങ്ങളിൽ 60 ലേറെ പേർ കൊല്ലപ്പെടുകയും 40,000 ത്തോളം പേർ പലായനം ചെയ്യുകയും ചെയ്തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട 15 പേരെ കോടതി കുറ്റമുക്തരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.