മുഹർറം ഘോഷയാത്രയുടെ സമയം മാറ്റാം, ദുർഗാ ഘോഷയാത്ര മാറ്റരുത് -യോഗി

കൊൽക്കത്ത: അമിത് ഷായുടെ സന്ദർശനത്തിനിടെ നടന്ന അക്രമത്തെ ചൊല്ലി ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള വാക ്പോര് തുടരുന്നതിനിടെ ബംഗാളിൽ വിവാദ പ്രസ്താവനയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാളിലെ ബറാസതിൽ നടത് തിയ റാലിയിലാണ് യോഗി മമത ന്യൂനപക്ഷ കാർഡിളക്കി കളിക്കുകയാണെന്ന് ആരോപിച്ചത്.

രാജ്യത്ത് മുഹർറവും ദുർഗ പൂജയും ഒരേ ദിവസമാണ് വരുന്നത്. ദുർഗാപൂജ ഘോഷയാത്രയുടെ സമയം മാറ്റണമോയെന്ന് യു.പിയിലെ ഉദ്യോഗസ്ഥർ എന്നോട് ചോദിച്ചപ്പോൾ മുഹർറം ഘോഷയാത്ര വേണമെങ്കിൽ മാറ്റിവെക്കാം, എന്നാൽ ദുർഗാപൂജാ യാത്ര ഒരിക്കലും മാറ്റരുതെന്ന നിർദേശമാണ് നൽകിയതെന്ന് യോഗി പറഞ്ഞു.

കഴിഞ്ഞ വർഷം മുഹർറം ദിനത്തിൽ ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് ബംഗാൾ മുഖ്യമന്ത്രി മമത അനുമതി നിഷേധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് യോഗി‍യുടെ പ്രസ്താവന. യോഗിയുടെ റാലികൾക്ക് നേരത്തേ പശ്ചിമബംഗാളിൽ പൊലീസ് അനുമതി നൽകിയിരുന്നില്ല. കൊൽക്കത്തയിലെ ഫൂൽ ബഗാൻ മേഖലയിലുള്ള യോഗിയുടെ തെരഞ്ഞെടുപ്പ് പരിപാടിയുടെ സ്റ്റേജ് തകർത്തതായും സ്റ്റേജ് ഒരുക്കിയ ആളെ തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിനിടെ എങ്ങിനെയെങ്കിലും റാലി നടത്തണമെന്ന് അമിത് ഷാ നിർദേശിക്കുകയായിരുന്നു.

അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19-ന് പശ്ചിമബംഗാളിലെ ഒമ്പത് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Tags:    
News Summary - Change time of Muharram, not Durga Puja: Yogi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.